രാജകുമാരി: വീടിനു സമീപം വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മഞ്ഞക്കുഴി വാതുകാപ്പ് പാലാൽ ജോയിയാണ് (46) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജോയിയെ വീടിനു സമീപമുള്ള കോൺക്രീറ്റ് വഴിയിൽ വീണ് പരിക്കേറ്റ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ജോയിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ ജോയി മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
രാജാക്കാട് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. മഞ്ഞക്കുഴിയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ജോയി താമസിച്ചിരുന്നത്. പരേതരായ വർഗീസ് - സാറാമ്മ ദമ്പതികളുടെ മകനാണ്.